ജലന്ധര്‍ പീഡനം: കണ്ണൂരില്‍ പോലിസ് പരിശോധനകണ്ണൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ തെളിവ് ശേഖരണ ഭാഗമായി അന്വേഷണ സംഘം കണ്ണൂരിലെ രണ്ടു സ്ഥലങ്ങളില്‍ പരിശോധന നടത്തി. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറുവിലങ്ങാടിനു പുറത്ത് എവിടെങ്കിലും താമസിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജലന്ധര്‍ രൂപതയ്ക്കു കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മഠങ്ങളില്‍ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിയാരത്തെയും മാതമംഗലത്തെയും മഠങ്ങളില്‍ പരിശോധന നടത്തിയത്. ഇവിടുത്തെ സന്ദര്‍ശക രജിസ്റ്റര്‍ ഉള്‍പ്പെടെ പരിശോധിച്ച സംഘം ബിഷപ്പിനെതിരേ മറ്റ് പീഡന പരാതികള്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിച്ചു. കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായാണു പരിശോധനയെന്നാണു സൂചന.

RELATED STORIES

Share it
Top