ജലനിധി പൈപ്പ് പുനസ്ഥാപിക്കല്‍; തോട് നന്നാക്കല്‍ തുടങ്ങി

ഇരിക്കൂര്‍: ജലനിധി പദ്ധതിയുടെ കോളോട്, നിടുവള്ളൂര്‍ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് റോഡിനടിയിലായതിനാല്‍ നിരന്തരം പൊട്ടി വെള്ളം പാഴാവുകയാണ്. ഇതു പരിഹരിക്കാന്‍ നടപടി തുടങ്ങി. പൈപ്പ് ലൈന്‍ സമീപത്തെ തോട്ടിലൂടെ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. പണി നടക്കുന്നതിനാല്‍ കോളോട്, നിടുവള്ളൂര്‍ ഭാഗങ്ങളിലേക്കുള്ള കുടിവെളള വിതരണം ഒരാഴ്ചയായി നിര്‍ത്തിവച്ചിരിക്കയാണ്. തോട്ടിലെ മാലിന്യങ്ങളും മണ്ണും നീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. മണ്ണ് മാറ്റിയ ഉടന്‍ പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും.

RELATED STORIES

Share it
Top