ജലദിനത്തില്‍ കുന്നംകുളത്തെ ജലസമൃദ്ധി തേടി വിത്യസ്തമായ യാത്ര; റിങ് തോട് പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

കുന്നംകുളം: ലോക ജലദിനത്തില്‍ നഗരത്തിന്റെ ജല സമൃദ്ധി തേടി വിത്യസ്തമായ യാത്ര. യാത്രയ്ക്കിടയില്‍ നഗരത്തിന് പുതിയ പദ്ധതിക്ക് രൂപം നല്‍കി ഉദ്യോഗസ്ഥരും, ഭരണസമതി അംഗങ്ങളും നവ ചിന്തക്ക് തുടക്കമിട്ടു.
നഗരം പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുന്ന പദ്ധതിയാണ് റിങ്ങ് തോട്. എന്നാല്‍ റിങ്ങ് തോട് പദ്ധതിയെന്തെന്ന് കാര്യമായി ചര്‍ച്ച ചെയ്യുന്നവര്‍ക്കോ, കേള്‍ക്കുന്നവര്‍ക്കോ പരിചിതമായിരുന്നില്ല. കുന്നംകുളം എന്ന ഉയര്‍ന്ന നഗരത്തിന്റെ താഴ്‌വാരങ്ങളിലൂടെ നഗരത്തെ ചുറ്റി തിരിഞ്ഞ് കിടക്കുന്ന ഏഴ് മീറ്ററിലേറെ വീതിയിലൊരു തോടുണ്ട്. ജല സംരക്ഷണവും, റീചാര്‍ജ്ജ് എന്നോക്കെ കേള്‍ക്കുന്നതിന്റെ ഏത്രയോ കാലം മുന്‍പേ പൂര്‍വ്വികര്‍ സൃഷ്ടിച്ചെടുത്ത മഹാല്‍ഭുതം. നഗരത്തിലെ മഴ വെള്ളം ഒലിച്ചിറിങ്ങി നഗരത്ത ചുറ്റി പിണഞ്ഞു കിടക്കുന്ന ഈതോട്ടിലെത്തും. തോട് നിറയെ വര്‍ഷം മുഴുവന്‍ ജലം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ നഗരത്തിലെ കിണറുകളോ, കുളങ്ങളോ, വറ്റാറില്ല.
എന്നാല്‍ കാലങ്ങളായി ഈ തോട് കടലാസ്സില്‍മാത്രമാണ്. കയ്യേറ്റത്തിന് ശേഷം നൂല് കണക്കേ ചിലയിടങ്ങളില്‍ മാത്രം അവശേഷിച്ച നഗര പൈതൃകം തേടിയാണ് നഗരസഭ സെക്രട്ടറി മനോജ്, വൈസ് ചെയര്‍മാന്‍ പി എം സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം സവാരിക്കിറങ്ങിയത്. രാവിലെ മുതല്‍ നാല് കിലോമീറ്ററോളം ദൂരത്തില്‍ സാദ്യമായ രീതിയില്‍ ഇവര്‍ തോടിന് സമാന്തരമായി നടന്നു. പലയിടത്തും യാത്ര തടസ്സപെട്ടെങ്കിലും, കമ്പികള്‍ക്കിടിയിലൂടെയും, ചേറിലൂടെയും യാത്ര പൂര്‍ത്തിയാക്കി.
ആലത്തൂര്‍ ചെറക്കറതോട് മുതല്‍ വളഞ്ഞു കിടക്കുന്ന തോടിന്റെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്, വീതി കൂട്ടി, വൃത്തിയാക്കിയെടുത്താല്‍ നഗരത്തിന് പുതിയ മാനം കൈവരും. ഒപ്പം ജലസംരക്ഷണത്തിന് ഏറ്റവും അനിയോജ്യമായ സംവിധാനവും ഒരുക്കാനാകുമെന്നാണ് കരുതപെടുന്നത്. ഇതിനായി യാത്രക്കിടിയില്‍ പുതിയ പദ്ധതിക്കും രൂപം നല്‍കി.
തോട് വൃത്തിയാക്കാനും, ഡിസംബറില്‍ നൂറടി തോടില്‍ നിന്നുള്‍പടേ പുറം തള്ളുന്ന ജലം തോട്ടിലേക്ക് ശേഖരിക്കുന്നതിനുമാണ് പദ്ധതിയുടെ ആദ്യ ഘട്ടം. തോടിനോട് ചേര്‍ന്ന് കൃഷിയിറക്കാതെ കിടക്കുന്ന 200 ഏക്കറോളം വരുന്ന ഭൂമിയില്‍ കൃഷിയറക്കാന്‍ ഉടമസ്ഥരോട് ആവശ്യപെടും. അവര്‍ക്ക് താല്‍പര്യമില്ലാത്ത പക്ഷം നഗരസഭയുടെ നേതൃത്വത്തില്‍ കൃഷിയിറക്കും. തോടിന് വീതികൂട്ടി വര്‍ഷം മുഴുവന്‍ ജലം ശേഖരിച്ചു വെക്കാവുന്ന നഗരത്തിന്റെ ജല സംഭരണ കേന്ദ്രമാക്കി തോടിനെ മാറ്റാനുമാണ് പദ്ധതി. ടൂറിസം പദ്ധതിയില്‍ ഇടം നേടിയ കുന്നംകുളത്തിന്റെ ഭാവി പദ്ധതികള്‍ കുളത്തെ കൂടി പരിഗണിച്ചാക്കുന്നതിനും ആലോചനയുണ്ട്.യാത്രയില്‍ മേജര്‍ ഇറിഗേഷന്‍ എ എക് സി, ജയശങ്കര്‍,  മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ ഗീവര്‍, കൃഷി ഓഫീസര്‍ ഗംഗാധരന്‍, പരിസ്ഥി പ്രവര്‍ത്തകനായ മനോജ് കുമാര്‍എന്നിവരും സംഘത്തിലുണ്ടായിരുന്നു. യാത്രയില്‍ ചര്‍ച്ച ചെയ്ത പദ്ധതിയുടെ കരട് രേഖയുണ്ടാക്കി ഈ പദ്ധതി കാലയളവില്‍ തന്നെ ഇത് പ്രാവര്‍ത്തികാമാക്കാനുള്ള ശ്രമം നടത്തുമെന്ന് സംഘം പറഞ്ഞു.

RELATED STORIES

Share it
Top