ജലജാ സുരന്‍ വധക്കേസ്: പ്രതിക്ക് ജാമ്യം

ഹരിപ്പാട്: മുട്ടം ജലജാസുരന്‍ വധക്കേസ് പ്രതിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കി. പ്രതിയായ ചേപ്പാട് മുട്ടം പീടികപ്പറമ്പില്‍ ശശിയുടെ മകന്‍ സജിത്ത് ലാല്‍ (37)നാണ് ഹൈക്കോടതി ആറ് മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. കേരളത്തിന് പുറത്തേക്ക് പോകാന്‍ പാടില്ല, പാസ്‌പോര്‍ട്ട് ഹാജരാക്കണം, മറ്റ് കേസുകളില്‍ പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പ്രതിയ്ക്ക് വേണി അഡ്വ.സുനില്‍ മഹേശ്വരന്‍പിള്ള, യു ജബ്ബാര്‍കുട്ടി, ഉണ്ണി ജെ വാര്യത്ത് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി സുമന്‍ ചക്രവര്‍ത്തി ഹാജരായി. മാവേലിക്കര അഡീഷണല്‍ സെക്ഷന്‍ കോര്ട്ട് ഒന്നില്‍ രണ്ട് മാസത്തിനകം വിചാരണ ആരംഭിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 8ന് ആലപ്പുഴ ജില്ലാ സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2015 ആഗസ്റ്റ് 13നാണ് വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുട്ടം ഭാരതിയില്‍ സുരന്റെ ഭാര്യ ജലജയെ (47) ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതിയായ സജിത്ത് ലാല്‍ (37)നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കൃത്യത്തിന് ശേഷം ഖത്തറിലേക്ക് കടന്ന സജിത്തിനെ തന്ത്രപരമായി നാട്ടിലേക്ക് വിളിച്ചു വരുത്തി ഡിസംബര്‍ 24ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top