ജലഗതാഗത വികസനം: 80.37 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന്റെ ഭാഗമായി സ്വദേശി ദര്‍ശന്‍ സ്‌കീമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 80.37 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം നദികളില്‍ ജലയാത്രാ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി വഴി മൂന്നു ജലയാത്രകളാണ് സാക്ഷാല്‍ക്കരിക്കുന്നത്. പദ്ധതിയുടെ കീഴില്‍ പാസഞ്ചര്‍ ടെര്‍മിനലുകള്‍, ബോട്ട് ടെര്‍മിനലുകള്‍, ബോട്ട്‌ജെട്ടികള്‍, ബയോ ടോയ്‌ലറ്റുകള്‍, നാടന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഒഴുകുന്ന മാര്‍ക്കറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top