ജലഗതാഗത ടൂറിസം സാധ്യതകള്‍ ഒരുക്കി വികസനപദ്ധതി

കോഴിക്കോട്: ജലമാര്‍ഗം ജില്ലയെ അറിയാന്‍ അവസരമൊരുക്കി എലത്തൂര്‍ മുതല്‍ കോഴിക്കോട് ബീച്ച് വരെ ഒരുക്കുന്ന വികസനപദ്ധതി രൂപരേഖയുടെ പ്രസന്റേഷന്‍ കലക്ടേറ്റ് ചേമ്പറില്‍ നടത്തി. എലത്തൂരില്‍ നിന്ന് ആരംഭിച്ച്് കല്ലായി, കനോലി, കോഴിക്കോട് ബീച്ച് എന്നിവയെ ബന്ധിപ്പിക്കുന്ന തരത്തിലാണ് പ്രാദേശിക ടൂറിസം സാധ്യതകള്‍ പദ്ധതി നടപ്പാക്കുന്നത്.
ബോട്ട് മാര്‍ഗം എലത്തൂരില്‍ കണ്ടല്‍ക്കാടുകള്‍ സംരക്ഷിച്ച് പ്രകൃതിക്ക് കോട്ടമുണ്ടാക്കാത്ത തരത്തില്‍ നടപ്പാത ഉള്‍പ്പെടെ നവീകരണ പ്രവൃത്തികളാണ് നടത്തുക. കല്ലായിയില്‍ പഴമ ചോരാതെ തടിവ്യാപാരസ്ഥാപനങ്ങള്‍ക്ക് അനുബന്ധമായി ഡിസൈനേഴ്‌സ് ഹബ്ബ് ഒരുക്കും. കോഴിക്കോട് ബീച്ച് സ്‌പോര്‍ട്‌സ് ബീച്ച് ആക്കി മാറ്റുന്ന തരത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
ഇതിനായി ബീച്ചിന് സമീപം ഫുട്‌ബോള്‍, വോളിബോള്‍ കോര്‍ട്ടുകളും സൈക്ലിംഗിന് ആവശ്യമായ സൗകര്യങ്ങളും ഉണ്ടാകും ഒപ്പം ഗുജറാത്ത് സ്ട്രീറ്റ് ഉള്‍പ്പെടുത്തി ഹെറിറ്റേജ് സ്‌പെയ്‌സും ഒരുക്കും.
ഡി എര്‍ത്ത്, സ്‌പെയ്‌സ് ആര്‍ട്ട് എന്നീ സ്ഥാപനങ്ങളാണ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പദ്ധതി സംബന്ധിച്ച് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നടത്തിയ പഠനറിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കുക. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top