ജലക്ഷാമത്തിനു പരിഹാരം തേടി ഓലി നിര്‍മിച്ചു

പൊന്‍കുന്നം: എലിക്കുളം ആളുറുമ്പിലെ ജലക്ഷാമത്തിനു പരിഹാരമായി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തോട്ടില്‍ ഓലി നിര്‍മിച്ചു.
വറ്റിവരണ്ട മാഞ്ഞൂക്കുളം തോട്ടിലാണു വര്‍ഷകാലത്തെ ഒഴുക്കില്‍ മണ്ണു നിറഞ്ഞു മൂടിപ്പോയ രണ്ട് ഓലി പുനര്‍നിര്‍മിച്ചത്. ഓലിയില്‍ തോട്ടിലെ അടിയുറവയില്‍ നിന്നു സമൃദ്ധമായി വെള്ളം ലഭിക്കുകയും ചെയ്തു.
പ്രദേശവാസികള്‍ക്കു കുളിക്കുന്നതിനും തുണി അലക്കുന്നതിനും സഹായകമാകുന്ന ഓലിയുടെ നിര്‍മാണത്തിനു പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് മോഹനന്‍ കീന്തനാനിക്കല്‍, തോമാച്ചന്‍ അന്ത്യാംകുളം, ബാബു നീറിയാങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top