ജലക്ഷാമം രൂക്ഷമായിട്ടും വാട്ടര്‍ ടാങ്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന് പരാതി

ചേറ്റുവ: ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും 16ാം വാര്‍ഡിലും സ്ഥാപിച്ച വാട്ടര്‍ ടാങ്കുകള്‍ നോക്കുകുത്തിയാകുന്നു. ഒന്നാം വാര്‍ഡിലെ പാണ്ടിപാടം, നാട്ട്‌തോട് ഭാഗത്തും 16ാം വാര്‍ഡിലെ ചിപ്ലിമാട് ഭാഗത്തും 20,000 രൂപ വീതം ചിലവഴിച്ച് നിര്‍മിച്ച ടാങ്കുകളാണ് ഉപയോഗിക്കാതെ കിടക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരു ടാങ്കുകളിലും രണ്ട് തവണ വെള്ളം നിറച്ചതല്ലാതെ പിന്നീട് ഉപയോഗിച്ചിട്ടില്ല. വേനല്‍ ശക്തമായതോടെ മേഖലയില്‍ ജനങ്ങള്‍ വെള്ളത്തിന് നെട്ടോട്ടമോടുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ ഈ രണ്ടു വാര്‍ഡുകളിലും വെള്ളം വരാറില്ല. തുടര്‍ന്നാണ് ടാങ്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പല കുടുംബങ്ങളും പൈസ കൊടുത്താണ് വെള്ളം വാങ്ങി ഉപയോഗിക്കുന്നത്. 16ാം വാര്‍ഡിലെ ടാങ്ക് സ്ഥാപിച്ചത് ഞായക്കാട്ട് വാസു വിട്ടുകൊടുത്ത സ്ഥലത്താണ്. വെള്ളം നിറക്കുന്നില്ലെങ്കില്‍ ഈ ടാങ്ക് സ്ഥലത്തു നിന്നും എടുത്ത് മാറ്റണമെന്നാണ് അദ്ദേഹം പറയുന്നത്.

RELATED STORIES

Share it
Top