ജലക്ഷാമം നേരിടാന്‍ ഉടന്‍ നടപടികള്‍ തുടങ്ങണം: വികസന സമിതി

പട്ടാമ്പി: ജലക്ഷാമം നേരിടാനുള്ള പദ്ധതികള്‍ വൈകിക്കൂടെന്ന് പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം. എല്ലാ വര്‍ഷവും വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് മഴക്കാലം തുടങ്ങുന്നതിന് തെ ാട്ടുമുമ്പാണെന്നും ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണെന്ന ും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
മലമക്കാവ് കൂറ്റനാട് ഗുരുവായൂര്‍ ബസ് സര്‍വീസ് നിര്‍ത്തിയത് പടിഞ്ഞാറന്‍മേഖലയിലുള്ളവര്‍ക്ക് ദുരിതമാകുന്നുണ്ടെന്നും യോഗത്തില്‍ പരാതിയുയര്‍ന്നു. ഈ വിഷയത്തില്‍ പരിശോധന നടത്തി വേണ്ട നടപടി കൈക്കൊള്ളുമെന്ന് മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ അറിയിച്ചു.
നൂറാനിയയില്‍ സ്ഥാപിച്ച കുടിവെള്ള ടാങ്കിലേക്കുള്ള ഇരുമ്പ് കോവണി തകര്‍ന്ന നിലയിലാണെന്നും ഇതുകാരണം ടാങ്ക് ശുചിയാക്കാനാവുന്നില്ലെന്നും ആക്ഷേപമുണ്ടായി. പരിശോധനയില്‍ വെള്ളത്തിന് കുഴപ്പമുള്ളതായി കണ്ടില്ലെന്നും, വരുംദിവസങ്ങളില്‍ ടാങ്ക് ശുചീകരണത്തിനുള്ള നടപടിയെടുക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
പട്ടാമ്പി നഗരസഭയുടെ 60 വര്‍ഷം പഴക്കമുള്ള കുടിവെള്ള പൈപ്പ് ലൈന്‍ ഉടന്‍ മാറ്റിസ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ പട്ടാമ്പി നഗരസഭ ചെയര്‍മാന്‍ കെ പി വാപ്പുട്ടി അധ്യക്ഷനായി.
തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി കേശവന്‍, അഡീഷനല്‍ തഹില്‍ദാര്‍ പി എം അനി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ശ്രീജിത്ത്, സെയ്ത് മുഹമ്മദ്, ഇ പി ശങ്കരന്‍ സംസാരിച്ചു. താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വേദിയായിട്ടും താലൂക്ക് സമിതിയില്‍ ജനപ്രതിനിധികളുടെ കുറവ് പ്രകടമാവുന്നു. ശനിയാഴ്ച നടന്ന യോഗത്തില്‍ രണ്ട് പേരാണ് ആകെ പങ്കെടുത്തത്. പട്ടാമ്പി നഗരസഭ ചെയര്‍മാനും, തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും.
താലൂക്കില്‍ രണ്ട് എംഎല്‍എമാര്‍, ഒരു നഗരസഭ ചെയര്‍മാന്‍, 15 ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കേണ്ട യോഗമാണ് രണ്ട് ജനപ്രതിനിധികള്‍ മാത്രമായി ചുരുങ്ങിയത്. വരള്‍ച്ചയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടത്തേണ്ട യോഗമായിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാന്‍ ആരും എത്തിയില്ല. അതുകൊണ്ട് തന്നെ ഭൂരിഭാഗം വിഷയങ്ങളിലും ചര്‍ച്ചയുണ്ടായില്ല.

RELATED STORIES

Share it
Top