ജറുസലേമില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു; എംബസി 14ന് ജറുസലേമിലേക്കു മാറ്റും

ജറുസലേം: ഇസ്രായേലിലെ യുഎസ് എംബസി ജറുസലേമിലേക്കു മാറ്റുന്നതിനു മുന്നോടിയായി ജറുസലേം സിറ്റിയിലെ റോഡില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. മെയ് 14ന് എംബസി ജറുസലേമിലേക്കു മാറ്റുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് എംബസി എന്ന് അറബി, ഇംഗ്ലീഷ്്, ഹീബ്രു ഭാഷകളില്‍ രേഖപ്പെടുത്തിയ സൂചകമാണ് ജറുസലേം മേയര്‍ നിര്‍ ബറകാത് സ്ഥാപിച്ചത്.
കഴിഞ്ഞ ഡിസംബറില്‍  ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി ജറുസലേമിലേക്കു മാറ്റുമെന്നുപ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജറുസലേമിലെ എംബസി കെട്ടിടം ഉദ്ഘാടച്ചടങ്ങില്‍ ട്രംപ് അടക്കം നിരവധി അമേരിക്കന്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിവരം.
ജറുസലേം പൂര്‍ണമായും തങ്ങളുടെ തലസ്ഥാനമാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. എന്നാല്‍, പുണ്യ നഗരം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറുസലേം ഭാവിയില്‍ തങ്ങളുടെ തലസ്ഥാനമായി ഫലസ്തീനും കണക്കാക്കുന്നുണ്ട്.

RELATED STORIES

Share it
Top