ജറുസലേമിലെ അമേരിക്കന്‍ എംബസി ഇന്ന് തുറക്കും

ജറുസലേം: തര്‍ക്കഭൂമിയായ ജറുസലേമില്‍ അമേരിക്കന്‍ നയതന്ത്ര കാര്യാലയം ഇന്ന് തുറക്കും. ഇസ്രയേല്‍ രൂപീകരണത്തന്റെ എഴുപതാം വാര്‍ഷികദിനത്തിലാണ് അമേരിക്കന്‍ നടപടി. നയതന്ത്രപരമായി ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്ന നീക്കമായാണ് ഇതിനെ വിലയിരുന്നത്. തെക്കന്‍ ജറുസലേമിലെ അര്‍നോനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കോണ്‍സുലേറ്റിലേക്കാണ് എംബസി മാറ്റുന്നത്. ഇസ്രയേലിലെ എണ്ണൂറ്റിയന്‍പതോളം വരുന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും നിലവില്‍ ടെല്‍അവീവില്‍ തുടരും.പതിറ്റാണ്ടുകളായി തുടരുന്ന വിദേശനയത്തില്‍ മാറ്റംവരുത്തിയാണ് പലസ്തീന് വൈകാരിക ബന്ധമുള്ള ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്റെ നേതൃത്വത്തിലുള്ള ചെറുസംഘമാണ് ജറുസലേമിലേക്ക് മാറുക. ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ട്രംപ് സംസാരിക്കും. ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപും ഭര്‍ത്താവ് ജാറെഡ് ക്രൂഷ്‌നറും ജറുസലേമില്‍ എത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top