ജറുസലേം:എസ്ഡിപിഐ മാര്‍ച്ച് നടത്തി

ന്യൂഡല്‍ഹി: ജറുസലേം ഫലസ്തീനികള്‍ക്ക് വിട്ടുകൊടുക്കുക എന്നാവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തി. ഫലസ്തീന്‍ രാജ്യത്തിന്റെ അംഗീകൃത തലസ്ഥാനമായ കിഴക്കന്‍ ജറുസലേമിനെ അസ്വസ്ഥമാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി ആവശ്യപ്പെട്ടു. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതരും ഒരുപോലെ പുണ്യസ്ഥലമായി കാണുന്ന ജറുസലേമില്‍ ഇസ്രായേലിന്റെ സര്‍വാധിപത്യം സ്ഥാപിക്കുന്നത് അന്താരാഷ്ട്രസമൂഹം അംഗീകരിക്കുന്നില്ലെന്നും മുഹമ്മദ് ഷഫി പറഞ്ഞു. ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ഹൈഫ സര്‍ക്കിളില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ചാണക്യപുരിയിലെ അമേരിക്കന്‍ എംബസിക്ക് സമീപം പോലിസ് തടഞ്ഞു. മാര്‍ച്ചില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top