ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്

കല്‍പ്പറ്റ: ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കാവുവയല്‍ വീരേന്ദ്രകുമാറിന്റെ ഭാര്യയായ നമിതക്കാണ് വീട്ടില്‍ തുണി അലക്കുമ്പോള്‍ അയല്‍വാസിയായ അമ്മിണിയുടെ വളര്‍ത്തുനായുടെ കടിയേറ്റത്. രണ്ടു കൈയും കടിച്ചു പറിക്കുകയും മറ്റു ശരീര ഭാഗങ്ങളില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു.കുടാതെ ഒരു പശുവിനെയും കടിച്ചു .ഇതറിഞ്ഞ ഉടമസ്ഥര്‍ നായയെ തല്ലിക്കൊന്നു .നമിത ഇപ്പോള്‍ കൈനാട്ടി ഗവ. ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.

RELATED STORIES

Share it
Top