ജര്‍മന്‍ സാധ്യതാ ടീമില്‍ നിന്നും മരിയെ ഗോഡ്‌സെ പുറത്ത്ഡോര്‍ട്ട്മുണ്ട്: നിലവിലെ ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ ജര്‍മനിയുടെ 27 അംഗ സാധ്യതാ ടീമിനെ കോച്ച് ജോച്ചിം ലോ പ്രഖ്യാപിച്ചു. 2014ലെ കിരീടഗോള്‍ നേടിയ മരിയെ ഗോഡ്‌സെ ഉള്‍പ്പെടുന്ന ഏഴ് താരങ്ങളെ ടീം തഴഞ്ഞപ്പോള്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന മാനുവല്‍ ന്യൂയറെ ടീമിലെടുത്തു. ലിവര്‍പൂളിന്റെ എംറെ കാനിനെയും ടീം തഴഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ ജോഷ്വാ കിമ്മിച്ചും തോമസ് മുള്ളറും മരിയോ ഗോമസും ജെറോം ബോട്ടെങും മസൂദ് ഓസിലും തിമോ വെര്‍ണറും ഖദീരയും ഗുണ്ടകനും ടോണി ക്രൂസും ഡ്രാക്സ്ലറും ടീമിലിടം കണ്ടെത്തി.  കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ടീമിനു പുറത്തായിരുന്നു ന്യൂയര്‍. എന്നാല്‍  ഈയാഴ്ച ടീമിന്റെ പരിശീലനത്തില്‍ ചേര്‍ന്നിട്ടുണ്ട്. സാന്‍ട്രോ വാഗ്നര്‍(ബയേണ്‍ മ്യൂണിക്), സ്‌കോഡ്രന്‍ മുസ്താഫി (ആഴ്‌സനല്‍), ബെനഡിക്റ്റ് ഹോവെഡസ്(യുവന്റസ്), ആന്ദ്രേ സ്‌കറില്‍(ബൊറൂസിയ ഡോര്‍ട്ടമുണ്ട്), ലാര്‍സ് സ്റ്റിന്‍ഡില്‍ (ബൊറൂസിയ മോഞ്ചെന്‍ഗഌഡ്ബാക്ക്) എന്നിവരാണ് തഴയപ്പെട്ട മറ്റു താരങ്ങള്‍. സാധ്യതാ ടീം: ഗോള്‍കീപ്പര്‍മാര്‍-മാനുവല്‍ ന്യൂയര്‍, കെവിന്‍ ട്രാപ്പ്, ബെര്‍ണാഡ് ലെനോ, മാര്‍ക് ആന്ദ്രേ ടെര്‍സ്റ്റെഗന്‍. ഡിഫന്‍ഡര്‍മാര്‍- ജോഷ്വാ കിമ്മിച്ച്, ജെറോം ബോട്ടെങ്, അന്റോണിയോ റുഡിഗര്‍, മാറ്റ്‌സ് ഹമ്മല്‍സ്,നിക്ലസ് സ്യൂള്‍, മാത്തിയാസ് ജിന്റര്‍,മാര്‍വിന്‍ പ്ലാറ്റെന്‍ഹാര്‍ട്ട്, ജോനാസ് ഹെക്ടര്‍, ജൊനാഥന്‍ ടാഹ്.മിഡ്ഫീല്‍ഡര്‍,സ്‌ട്രൈക്കര്‍- മെസൂട്ട് ഓസില്‍, തോമസ് മുള്ളര്‍, തിമോ വെര്‍ണര്‍, ഇല്‍കേ ഗുണ്ടഗന്‍, മരിയോ ഗോമസ്, ലെറോയ് സെയ്ന്‍,സാമി ഖദീര, ടോണി ക്രൂസ്, ജൂലിയന്‍ ഡ്രാക്സ്ലര്‍, ജൂലിയന്‍ ബ്രാന്‍ഡ്, സെബാസ്റ്റ്യന്‍ റൂഡി, ലിയോണ്‍ ഗോരറ്റ്‌സ, നല്‍സ് പീറ്റേഴ്‌സന്‍, മാര്‍കോ റൂയിസ്.

ജോച്ചിം ലോ 2022വരെ കരാര്‍ പുതുക്കി

ജര്‍മനിയെ 2014ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച വെറ്ററന്‍ കോച്ച് ജോച്ചിം ലോയുടെ  കരാര്‍ പുതുക്കി. ഇന്നലെ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ 2020ലെ യുൂറോ കപ്പ് വരെയായിരുന്നു 58 കാരനുമായി ജര്‍മനി കരാറിലേര്‍പ്പെട്ടിരുന്നത്. 2022 ഖത്തര്‍ ലോകകപ്പ് വരെയാണ് പുതിയ കരാര്‍. 2006ലാണ് ലോ ജര്‍മനിയുടെ പരിശീലകവേഷം അണിഞ്ഞത്.

RELATED STORIES

Share it
Top