ജയ് ശ്രീറാം വിളിക്കാന്‍ മുസ് ലിം യുവാവിന്റെ മുഖത്ത് 25 തവണ അടിച്ച് പതിനെട്ടുകാരന്‍

ജയ്പൂര്‍:ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് 45 കാരനായ മുസ് ലിം യുവാവിന്റെ മുഖത്ത് 25 തവണ അടിച്ച് പതിനെട്ടുകാരന്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.45കാരനായ മുഹമ്മദ് സാലിമിനെ വിനയ് മീന എന്ന പതിനെട്ടുകാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്.
മൂന്ന് മിനുറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ജയ്ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് 25തവണയാണ് പതിനെട്ടുകാരന്‍ സാലിമിന്റെ മുഖത്തടിച്ചത്.
സംഭവത്തില്‍ പ്രതിഷേധവുമായി മുസ് ലിം സംഘടനകള്‍ രംഗത്തെത്തി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

RELATED STORIES

Share it
Top