ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയില്‍

ഇസ്‌ലാമാബാദ്: ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരമായ രോഗം ബാധിച്ചു മാസങ്ങളായി കിടപ്പിലാണെന്നു റിപോര്‍ട്ടുകള്‍.
മരണത്തിന്റെ വക്കിലുള്ള മസൂദ് അസര്‍ സംഘടനയുടെ ചുമതലകള്‍ ഒഴിഞ്ഞെന്നും ഇളയ സഹോദരങ്ങളായ റഊഫ് അസ്‌കറും അതര്‍ ഇബ്രാഹീമുമാണ് ഇപ്പോള്‍ ജയ്‌ശെ മുഹമ്മദിന്റെ ചുമതലകള്‍ വഹിക്കുന്നതെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. 50കാരനായ മസൂദ് അസറിന് നട്ടെല്ലിനും വൃക്കയ്ക്കുമാണു രോഗം ബാധിച്ചതെന്നാണു റിപോര്‍ട്ടുകള്‍. ഇന്ത്യയില്‍ ജയിലിലായിരുന്നു മസൂദ് അസറിനെ 1999ല്‍ കാന്തഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്നാണു മോചിപ്പിച്ചത്.

RELATED STORIES

Share it
Top