ജയ്പൂരില്‍ യുവാവിനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി

ജയ്പൂര്‍: ജയ്പൂര്‍ നഗരത്തില്‍നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വെട്ടിനുറുക്കപ്പെട്ട യുവാവിന്റെ ശരീരഭാഗങ്ങള്‍  ന്യൂഡല്‍ഹിയില്‍ സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണു കരുതുന്നത്. യുവാവ് സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട യുവതിയുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോവല്‍. യുവതിയും സുഹൃത്തുക്കളും 10 ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെതിരേ ബലാല്‍സംഗക്കേസ് കൊടുക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജയ്പൂര്‍ ബജാജ്‌നഗറിലെ ഫഌറ്റിലാണ് ഇരയെ താമസിപ്പിച്ചത്. യുവാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കിയ അക്രമികള്‍ യുവാവിന്റെ പിതാവിനോട് മോചനദ്രവ്യം അക്കൗണ്ടില്‍ ഇട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിതാവ് മൂന്നുലക്ഷം രൂപ മകന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍ നിന്ന് 20,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. അതിനു ശേഷമാണ് ഇരയെ കയറില്‍ ബന്ധിച്ച് കഷണങ്ങളായി നുറുക്കിയതെന്ന് ജോട്ട്വാര എസിപി അയാസ് മുഹമ്മദ് പറഞ്ഞു. ആവശ്യപ്പെട്ട പണത്തില്‍ ഒരുഭാഗം നല്‍കിയിട്ടും എന്തിനാണു കൊലപ്പെടുത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. ജയ്പൂരില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹിയില്‍ ശരീരഭാഗങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസ് എങ്ങനെ എത്തിയെന്നും വ്യക്തമല്ല. പ്രിയ സേത്(27), സുഹൃത്തുക്കളായ ദിശാന്ത കംറ(25), ലക്ഷ്യ വാലിയ(26) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top