ജയ്പൂരില്‍ യുവാവിനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി; സ്യൂട്ട് കേസ് കണ്ടെത്തിയത് ഡല്‍ഹിയില്‍

ജയ്പൂര്‍: ജയ്പൂര്‍ നഗരത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. വെട്ടിനുറുക്കപ്പെട്ട യുവാവിന്റെ ശരീര ഭാഗങ്ങള്‍  ന്യൂഡല്‍ഹിയില്‍ സ്യൂട്ട്‌കേസില്‍ അടക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് കരുതുന്നത്. യുവാവ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുടെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ടുപോവല്‍. യുവതിയും സുഹൃത്തക്കളും 10 ലക്ഷം രൂപയാണ് മോചന ദ്രവ്യം ആവശ്യപ്പെട്ടത്.

പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെതിരേ ബലാല്‍സംഗക്കേസ് കൊടുക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജയ്പൂര്‍ ബജാജ് നഗറിലെ ഫഌറ്റിലാണ് ഇരയെ താമസിപ്പിച്ചത്. യുവാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കിയ അക്രമികള്‍ യുവാവിന്റെ പിതാവിനോട് മോചന ദ്രവ്യം എക്കൗണ്ടിലിട്ട് കൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിതാവ് മൂന്ന് ലക്ഷം രൂപ മകന്റെ എക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു.

ഇതില്‍ നിന്ന് 20,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. അതിന് ശേഷമാണ് ഇരയെ കയറില്‍ ബന്ധിച്ച് കഷണങ്ങളായി നറുക്കിയതെന്ന് ജോട്ട്വാര എസിപി അയാസ് മുഹമ്മദ് പറഞ്ഞു. ആവശ്യപ്പെട്ട പണത്തില്‍ ഒരു ഭാഗം നല്‍കിയിട്ടും എന്തിനാണ് കൊലപ്പെടുത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. ജയ്പൂരില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹിയില്‍ ശരീര ഭാഗങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസ് എങ്ങിനെ എത്തിയെന്നും വ്യക്തമല്ല.

പ്രിയ സേത്(27), സുഹൃത്തുക്കളായ ദിശാന്ത കംറ(25), ലക്ഷ്യ വാലിയ(26) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top