ജയേന്ദ്ര സരസ്വതി അന്തരിച്ചുകാഞ്ചീപുരം: കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി (83)അന്തരിച്ചു. ഇന്നു രാവിലെ 9 മണിയോടെ കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1994ല്‍ ചുമതലയേറ്റ ജയേന്ദ്ര സരസ്വതി കാഞ്ചി കാമകോടി പീഠത്തിന്റെ 69ാമത് മഠാധിപതിയാണ്. അതിനുമുന്‍പ് 1954മുതല്‍ നാല്‍പതു വര്‍ഷത്തോളം കാഞ്ചി മഠത്തിന്റെ ഇളയ മഠാധിപതിയായിരുന്നു.
2005ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ ജയേന്ദ്രസരസ്വതിയെ അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ വിചാരണ കോടതി കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

RELATED STORIES

Share it
Top