ജയില്‍ ഐജിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധം; നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ജയില്‍ ഐജി എച്ച് ഗോപകുമാറിന്റെ സ്ഥാനക്കയറ്റത്തിനെതിരേ ധനവകുപ്പ് രംഗത്ത്. ഗോപകുമാറിനെ ജയില്‍ ഐജിയാക്കിയത് ക്രമവിരുദ്ധമാണെന്നും പ്രസ്തുത നടപടി റദ്ദാക്കണമെന്നുമുള്ള ശുപാര്‍ശ ധനവകുപ്പ് ആഭ്യന്തരവകുപ്പിന് നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ക്രമക്കേട് നടന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയെ സ്വാധീനിച്ചതിനാണ് ഗോപകുമാറിന് സ്ഥാനക്കയറ്റം നല്‍കിയതെന്നാണ് റിപോര്‍ട്ട്. ധനവകുപ്പിന്റെ ശുപാര്‍ശയില്‍ ആഭ്യന്തരവകുപ്പ് നടപടിക്കൊരുങ്ങുകയാണ്.

RELATED STORIES

Share it
Top