ജയിലുകള്‍ മനുഷ്യത്വം ചോര്‍ത്താനുള്ള

ഇടങ്ങളല്ല: മുഖ്യമന്ത്രികണ്ണൂര്‍: ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലുകളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തടവുകാരുടെ തെറ്റുകള്‍ തിരുത്തി നല്ല മനുഷ്യരാക്കി മാറ്റിയെടുക്കാനുള്ള കേന്ദ്രങ്ങളായി അവ മാറണം. തടവുകാര്‍ തനിക്കു നല്‍കിയ നിവേദനങ്ങളില്‍ സാധ്യമായവ നടപ്പാക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നേമുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിനൊപ്പം, 72.5 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 20 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, 65 ലക്ഷം ചെലവഴിച്ച് നവീകരിച്ച അടുക്കള, അന്തേവാസികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നതിനായി ഒമ്പതു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കംപ്യൂട്ടര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതോടൊപ്പം സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച് മലബാര്‍ ഫ്രീഡം ടേസ്റ്റ് ഫാക്ടറി എന്ന പേരില്‍ പുതുതായി നിര്‍മിക്കുന്ന ഭക്ഷണശാലയുടെയും യോഗ ഹാള്‍ കം ഓഡിറ്റോറിയത്തിന്റെയും ചീമേനി തുറന്ന ജയിലില്‍ നിര്‍മിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പുതിയ ബാരക്ക് എന്നിവയുടെയും ശിലാസ്ഥാപവും അന്തേവാസികളുടെ ഹ്രസ്വചിത്രം, ചെണ്ടമേളത്തിന്റെ ലോഗോ എന്നിവയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

RELATED STORIES

Share it
Top