ജയിലുകളില്‍ ഗോശാല തുടങ്ങാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ ഗോശാല തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ജയിലുകളില്‍ പശുക്കളെ പരിപാലിക്കുന്നതിന് ആവശ്യത്തിലേറെ സ്ഥലവും ആളുകളുമുണ്ടെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഗോ സേവാ ആയോഗ് ആണ് ജയിലുകളില്‍ ഗോശാല തുടങ്ങാനുള്ള ആശയം മുന്നോട്ടുവച്ചത്. ഇതിനു ശേഷം 12 ജയിലുകള്‍ ഇപ്രകാരം ഗോശാലകള്‍ ആക്കാന്‍ യുപി പോലിസ് തീരുമാനിക്കുകയായിരുന്നു. ജയിലുകളില്‍ പശുക്കളെ പാര്‍പ്പിക്കുന്നത് ആവശ്യത്തിന് ഷെഡ്ഡുകളും മതിലുകളും സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കും. ഇവയുടെ പരിപാലനത്തിന് ജില്ലാ കലക്ടറുടെ കീഴില്‍ ഒരു സമിതിയും രൂപീകരിക്കും. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടുന്നതായിരിക്കും ഈ സമിതി.

RELATED STORIES

Share it
Top