ജയിലിലുള്ളവരെല്ലാം ക്രിമിനലുകളല്ല; പോലീസുകാര്‍ സഹാനുഭൂതിയോടെ പെരുമാറണം:മുഖ്യമന്ത്രിതിരുവനന്തപുരം: തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലില്‍ കിടക്കുന്നവരെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരല്ല. അവരോട് സഹാനുഭൂതിയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പോലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജയിലിലെ അന്തേവാസികള്‍ക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. ശരിയായ ജീവിത പാതയിലെക്ക് അവരെ തിരിച്ച് കൊണ്ടുവരാന്‍ പോലീസ് ശ്രമിക്കണം.അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്. പോലീസുകാരുടെ മനസിലേക്ക്  ക്രിമിനല്‍ ചിന്ത കടന്നു വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top