'ജയിംസ് ആന്‍ഡ് ആലിസ്'ലെ ആദ്യ ഗാന വീഡിയോ പുറത്തിറങ്ങി

Mazhaye Mazhaye

കൊച്ചി: പൃഥ്വിരാജ് സുകുമാരനും വേദികയും നായികാ നായകന്മാരാകുന്ന 'ജയിംസ് ആന്‍ഡ് ആലിസ്'ലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി. 'മഴയേ മഴയേ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയുമാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ഈണം നല്‍കിയിരിക്കുന്നത്.
ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അദ്ദേഹം തന്നെയാണ് കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സായികുമാര്‍, വിജയരാഘവന്‍, പാര്‍വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരകഥ ഡോ. എസ്. ജനാര്‍ദ്ദനനും ചിത്രസംയോജനം സംജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 29ന് തിയറ്ററുകളിലെത്തും.

RELATED STORIES

Share it
Top