ജയസൂര്യയുടെ കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് സ്റ്റേ

കൊച്ചി: ചലച്ചിത്ര താരം ജയസൂര്യയുടെ കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പുതിയ ഉത്തരവുണ്ടാവുന്നതു വരെ പൊളിച്ചുനീക്കല്‍ നടപടി തടഞ്ഞുകൊണ്ടാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
കടവന്ത്ര ചെലവന്നൂരിലെ വീടിനു പിന്നില്‍ കായല്‍ കൈയേറി നിര്‍മിച്ചെന്ന് ആരോപണമുള്ള ബോട്ട്‌ജെട്ടിയും ചുറ്റുമതിലും പൊളിച്ചുനീക്കുന്ന കോര്‍പറേഷന്‍ നടപടിക്കെതിരേ ജയസൂര്യ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
കഴിഞ്ഞ ദിവസം വീടിനു പിന്നില്‍ മേല്‍ക്കൂര ഉള്‍പ്പെടെ നിര്‍മിച്ച ബോട്ട്‌ജെട്ടി കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. ബോട്ട്‌ജെട്ടിയും ഇതിനോട് ചേര്‍ന്ന മതിലും പൊളിക്കാനുള്ള ഉത്തരവാണ് കോര്‍പറേഷന്‍ സെക്രട്ടറി പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരേ ജയസൂര്യ തദ്ദേശസ്വയംഭരണ ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് കോര്‍പറേഷന്‍ പൊളിക്കല്‍ നടപടി ആരംഭിച്ചത്.

RELATED STORIES

Share it
Top