ജയസൂര്യയുടെ കായല്‍കൈയ്യേറ്റം കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി

കൊച്ചി: കായല്‍ കൈയേറിയുള്ള നടന്‍ ജയസൂര്യയുടെ അനധികൃത നിര്‍മാണം കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി. ചെലവന്നൂര്‍ കായല്‍ കൈയേറ്റമാണ് പൊളിച്ചത്. കായലിലെ ബോട്ട് ജെട്ടിയും ചുറ്റുമതിലുമാണ് പൊളിക്കുന്നത്.കൈയേറ്റം പൊളിക്കുന്നതിനെതിരായി ജയസൂര്യ നല്‍കിയ ഹരജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്.

RELATED STORIES

Share it
Top