ജയലളിത ഗര്‍ഭംധരിച്ചിട്ടില്ല; തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശിയായ അമൃത സാരഥി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെയാണ് അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം പറഞ്ഞത്. മകളാണെന്ന് അവകാശപ്പെടുന്ന യുവതി സ്വത്ത് തട്ടാനാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു.
ജയലളിത ഒരിക്കല്‍ പോലും ഗര്‍ഭം ധരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തോടൊപ്പമുള്ള വീഡിയോ ക്ലിപ്പും സര്‍ക്കാര്‍ ഹാജരാക്കി. ജയലളിതയുടെ മകളാണ് എന്ന അവകാശവാദം ഉന്നയിച്ച് അമൃത സമര്‍പ്പിച്ച ഹരജിയില്‍ ജനനത്തിയ്യതി 1980 ആഗസ്ത് ആണെന്ന് കാണിച്ചിരുന്നു. ഈ വാദത്തെ പൊളിക്കാന്‍ 1980ല്‍ വാദി പറഞ്ഞിരുന്ന ജനനത്തിയ്യതിക്ക് തൊട്ടുമുമ്പ് ജയലളിത പങ്കെടുത്ത ഫിലിം ഫെയര്‍ പുരസ്‌കാര ച്ചടങ്ങിന്റെ വീഡിയോ ക്ലിപ്പാണ് ജസ്റ്റിസ് വൈദ്യനാഥന്‍ മുമ്പാകെ സര്‍ക്കാര്‍ തെളിവായി സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top