ജയലളിതയുടെ മരണം: ശശികലയ്ക്കും അപ്പോളോ ആശുപത്രിക്കും സമന്‍സ്

ചെന്നൈ: ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്‍ അവരുടെ തോഴി വി കെ ശശികലയ്ക്കും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിക്കും സമന്‍സയച്ചു. ജയലളിതയുടെ ആശുപത്രി പ്രവേശനവും അവര്‍ക്ക് മരണംവരെ നല്‍കിയ ചികില്‍സയും സംബന്ധിച്ച് അറിയാവുന്ന വിവരവും തെളിവും 15 ദിവസത്തിനകം സമര്‍പ്പിക്കാന്‍ ശശികലയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അഴിമതിക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോള്‍ ബംഗളൂരു ജയിലിലാണ്. ജസ്റ്റിസ് അറുമുഖ സ്വാമിയാണ് കേസന്വേഷിക്കുന്നത്.

RELATED STORIES

Share it
Top