ജയലളിതയുടെ ആശുപത്രി വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ:അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ടിടിവി ദിനകരന്‍ പക്ഷത്തെ വെട്രിവേലാണ് ദൃശ്യങ്ങള്‍ ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ജ്യൂസ് കുടിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ജയലളിതയുടെ ആശുപത്രിവാസത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പക്കലുണ്ടെന്നും ജുഡീഷ്യല്‍ കമ്മീഷന് ഇവ കൈമാറാന്‍ ഒരുക്കമാണെന്നും വെട്രിവേല്‍ പറഞ്ഞു.
നാളെ ആര്‍.കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ നാളത്തെ വോട്ടെടുപ്പില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിനകരന്‍ പക്ഷം.

അതേസമയം, ജയലളിതയുടെ ആശുപത്രിവാസ  ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. വീഡിയോ സംപ്രേക്ഷണം ചെയ്യുന്നത് ചട്ടലംഘനമാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍.

RELATED STORIES

Share it
Top