ജയലളിതയുടെ ആര്‍ കെ നഗറില്‍ വോട്ടെടുപ്പ്

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ വോെട്ടടുപ്പ് തുടങ്ങി. 256 ബൂത്തുകളിലാണ് വോെട്ടടുപ്പ് നടക്കുക. രാവിലെ 8മണിക്ക് പോളിങ്ങ് ആരംഭിച്ചു.പണം വിതരണം ചെയ്ത സംഭവവും ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട കേസും കണക്കിലെടുത്ത് മണ്ഡലത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ബിജെപി ക്കുവേണ്ടി കരുനാഗരാജാണ് മല്‍സര രംഗത്തുള്ളത്. 59 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസ്, വിസികെ, സിപിഐഎം, സിപിഐ കക്ഷികള്‍ ഡിഎംകെയെ പിന്തുണയ്ക്കുന്നുണ്ട്. 24ന് ഫലമറിയാം.

മണ്ഡലത്തിലെ സുരക്ഷ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശവും നിലവിലുണ്ട്. 75 ഫ്‌ലൈയിങ് സ്‌ക്വാഡുകളും 21 നിരീക്ഷണ സംഘങ്ങളും 20 വീഡിയോ സ്‌ക്വാഡുകളും മണ്ഡലത്തിലുണ്ട്. വിവിധ ഭാഗങ്ങളിലായി 960 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് വാഹനങ്ങള്‍ മണ്ഡലത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വോട്ടെണ്ണുന്ന ഡിസംബര്‍ 24 വരെ സുരക്ഷ തുടരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അണ്ണാ ഡിഎംകെക്കായി ഇ മധുസൂദനനും ഡിഎംകെക്കായി മരുതു ഗണേഷും സ്വതന്ത്രനായി ടിടിവി ദിനകരനും മല്‍സര രംഗത്തുണ്ട്. 59 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. രണ്ട് ലക്ഷത്തി ഇരുപത്തി ആറായിരം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക.

RELATED STORIES

Share it
Top