ജയരാജിനെയും യേശുദാസിനെയും ജൂദാസും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്ന് സംവിധായകന്‍

കോഴിക്കോട്: ദേശീയ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരണ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ അവാര്‍ഡ് കൈപ്പറ്റിയ ജയരാജിനെയും യേശുദാസിനെയും വിമര്‍ശിച്ച് സിനിമാലോകം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും എന്നുമാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നതാണ് സത്യം.
പടക്കം പൊട്ടുന്ന കയ്യടി. സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .കാറി നീട്ടിയൊരു തുപ്പ് മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് . ഉരുക്കിന്റെ കോട്ടകള്‍ , ഉറുമ്പുകള്‍ കുത്തി മറിക്കും . കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം , പൊടിപൊടിയായ് തകര്‍ന്നമരും . അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top