ജയരാജന് അധികാര ഭ്രാന്ത്; പെരുമാറ്റം കിങ് ജോങിനെപ്പോലെയെന്ന് സുധാകരന്‍

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് അധികാര ഭ്രാന്താണെന്നും ഇത് ഉത്തരകൊറിയയാണെന്നാണ് ജയരാജന്റെ ധാരണയെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കിങ് ജോങ് ഉന്നിന്റെ അനുയായി ആണ് ജയരാജന്‍. എല്ലാം നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നാണ് ജയരാജന്‍ പറയുന്നത്.ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെപ്പോലെയാണ് അദ്ദേഹത്തിന്റെ നിലപാട്. എല്ലാം പാര്‍ട്ടിയുടെ കൈയിലാണെന്നാണ് അയാള്‍ ധരിക്കുന്നതെങ്കില്‍ അത് ഒരു അസുഖമാണ്. ഇതൊരു ഭ്രാന്താണ്. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ ഈ അസുഖം മാറ്റാന്‍ ജനങ്ങള്‍ ഇറങ്ങുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top