ജമ്മു: രണ്ട് ലശ്കര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ വൈകീട്ടോടെയാണ് അവസാനിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബിലാല്‍ അഹമ്മദ് ദര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്നു പിടിച്ചെടുത്ത വസ്തുവകകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് ഉറപ്പിച്ചത്. അതേസമയം, കുപ്‌വാര ജില്ലയിലെ കേരന്‍ മേഖലയിലും സുരക്ഷാസൈന്യവും സായുധപ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. അനന്ത്‌നാഗ് മേഖലയില്‍ സായുധസംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തവെയാണ് സായുധസംഘം വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യവും വെടിയുതിര്‍ക്കുകയായിരുന്നു.

RELATED STORIES

Share it
Top