ജമ്മു കശ്മിരില്‍ സൈനിക കാമ്പിനു നേരെ ആക്രമണം; മൂന്നു സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി: സുജ്വാനില്‍ സൈനിക കാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലേക്ക് രണ്ടുപേര്‍ നുഴഞ്ഞു കയറി വെടിവെപ്പ് തുടങ്ങിയത്.

ആക്രമണത്തില്‍ ഒരു ജവാനും അദ്ദേഹത്തിന്റെ കുടുംബാംഗത്തിനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്നിലേറെ ആളുകള്‍  ക്യാമ്പിനുള്ളില്‍ കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ക്വോട്ടേഴ്‌സിലെ ജീവനക്കാര്‍ അറിയിച്ചു.

ആക്രമണം നടത്തിയവര്‍ക്കായി സൈന്യം ശക്തമായ തിരച്ചില്‍ നടത്തി.

RELATED STORIES

Share it
Top