ജമ്മുവില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി തുടങ്ങി

ജമ്മു: സായുധ ആക്രമണങ്ങളില്‍ നിന്ന് അതിര്‍ത്തിപ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള രക്ഷാകേന്ദ്രങ്ങളുടെ (സീമ ബവന്‍സ്) നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. ബോംബാക്രമണങ്ങളില്‍ തകരാത്ത ഒളിസങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ കേന്ദ്രങ്ങളാണ് നിര്‍മിക്കുന്നത്. സായുധാക്രമണങ്ങളില്‍ ഗ്രാമം വിട്ട് ജനങ്ങള്‍ പോവേണ്ടിവരുന്നത് പരിഗണിച്ചാണ് പുതിയ സുരക്ഷാ കേന്ദ്രങ്ങളുടെ നിര്‍മാണം കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്നത്. സുരക്ഷിതമായ സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ പൂഞ്ച് ജില്ലാ വികസന കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജോരി, നൗഷര, സുന്ദര്‍ബാനി, മഞ്ചകോട്ട് പ്രദേശങ്ങളിലെ കേന്ദ്രങ്ങളുടെ നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കലും നടന്നുവരുകയാണ്.  നിലവില്‍ ആക്രമണങ്ങളുണ്ടാവുമ്പോള്‍ ജനങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറ്റാറാണ് പതിവ്. ഗ്രാമവാസികള്‍ക്ക് കൂട്ടത്തോടെ താമസിക്കാനുള്ള ഒളിസങ്കേതങ്ങള്‍ കോളജുകള്‍ക്കും വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പോലിസ് പോസ്റ്റുകള്‍ എന്നിവയ്ക്ക് അടുത്താണ് നിര്‍മിക്കുക.

RELATED STORIES

Share it
Top