ജമ്മുകശ്മീര്‍: പാന്തേഴ്‌സ് പാര്‍ട്ടി പ്രക്ഷോഭത്തിലേക്ക്

ജമ്മു: ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി (എന്‍പിപി). ജൂണ്‍ മാസം മുതല്‍ നിയമസഭ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. പിഡിപി-ബിജെപി സഖ്യം തകര്‍ന്നതിനെത്തുടര്‍ന്ന് ജൂണ്‍ മുതല്‍ ജമ്മുകശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാണ്. കഴിഞ്ഞ 116 ദിവസമായി നിയമസഭ മരവിപ്പിച്ച നിലയിലാണ്. ചരിത്രത്തില്‍ ഒരു നിയമസഭയും ഇത്രയും നീണ്ടകാലം പ്രവര്‍ത്തിക്കാതിരുന്നിട്ടില്ലെന്ന് എന്‍പിപി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ഹര്‍ഷ് ദേവ് സിങ് പറഞ്ഞു. നിയമസഭ പിരിച്ചുവിട്ടില്ലെങ്കില്‍ സംസ്ഥാനത്തുടനീളവും പാര്‍ലമെന്റിനു പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും. നിയമസഭ ദീര്‍ഘകാലം മരവിപ്പിച്ച് നിര്‍ത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top