ജമ്മുകശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തില്‍ പോളിങ് 3.49%

ശ്രീനഗര്‍/ജമ്മു: ജമ്മുകശ്മീരില്‍ മൂന്നാംഘട്ട മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് 3.49 ശതമാനം മാത്രം. അതേസമയം, ജമ്മുവിലെ സാമ്പ ജില്ലയില്‍ 82 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാരാമുല്ല ജില്ലയിലെ ഉറിയില്‍ 75.34 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യ രണ്ടു ഘട്ടങ്ങളില്‍ വളരെ കുറഞ്ഞ പോളിങാണ് ഉറിയില്‍ നിന്നു രേഖപ്പെടുത്തിയത്.
മൂന്നാംഘട്ടത്തില്‍ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 20 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1.53 ലക്ഷം വോട്ടര്‍മാരില്‍ 1.84 ശതമാനം മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ താഴ്‌വരയിലെ 151 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും 40 വാര്‍ഡുകളില്‍ മാത്രമാണ് വോട്ടെടുപ്പ് നടന്നത്.

RELATED STORIES

Share it
Top