ജമ്മുകശ്മീര്‍ ഇന്ത്യയുടെ യുഎന്നില്‍ പാകിസ്താനെതിരേ ആഞ്ഞടിച്ച് ഇന്ത്യ

അവിഭാജ്യ ഘടകം  ജനീവ:  യുഎന്‍ പൊതുസഭയില്‍ കശ്മീരിനെക്കുറിച്ചുള്ള പാക് പരാമര്‍ശങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും  പാകിസ്താന്റെ അര്‍ഥശൂന്യമായ വാചകക്കസര്‍ത്തു കൊണ്ട് ഈ യാഥാര്‍ഥ്യത്തെ മാറ്റിമറിക്കാനാവില്ലെന്നും ഇന്ത്യന്‍ പ്രതിനിധി സന്ദീപ്കുമാര്‍ ബയ്യപ്പ പറഞ്ഞു.
യുഎന്‍ പൊതുസഭയില്‍ ജൂണ്‍ 14നു നടന്ന  ചര്‍ച്ചയ്ക്കിടെയാണ് പാക് നയതന്ത്രജ്ഞ മലീഹ ലോധി കശ്മീരിനെക്കുറിച്ചു പരാമര്‍ശിച്ചത്. പാക് അധീന കശ്മീരിലും ജമ്മുകശ്മീരിലും ജനങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നായിരുന്നു ലോധിയുടെ ആരോപണം.
മറുപടിക്കുള്ള പ്രത്യേക അവകാശം ഉപയോഗിച്ചാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. നമ്മെയെല്ലാം സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ച് ഒരു ദശാബ്ദത്തിനുള്ളില്‍ ആദ്യമായി ഗൗരവമേറിയ ചര്‍ച്ച നടക്കുമ്പോള്‍ ജമ്മുകശ്മീരിനെക്കുറിച്ച് തീര്‍ത്തും അനാവശ്യമായ പരാമര്‍ശം നടത്താനുള്ള വേദിയായി ഒരു പ്രതിനിധി ഇതിനെ മാറ്റുന്നതാണു  കണ്ടത്-’  യുഎന്നിലെ ഇന്ത്യയുടെ  ഫസ്റ്റ് സെക്രട്ടറി സന്ദീപ് കുമാര്‍  ബായപ്പു മറുപടിയില്‍ ചൂണ്ടിക്കാട്ടി.
“ഐക്യരാഷ്ട്ര സംഘടനയില്‍ ജമ്മുകശ്മീര്‍ വിഷയം ഉയര്‍ത്താന്‍ ദുഷ്ടലാക്കോടെയുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ നേരത്തെയും പരാജയപ്പെട്ടിട്ടുണ്ട്.
ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും അസ്ഥിരപ്പെടുത്താന്‍ കഴിയാത്തതുമായ ഭാഗമാണെന്ന് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാകിസ്താന്‍ എത്ര അധരവ്യായാമം നടത്തിയാലും ഈ സത്യം മാറ്റാനാവില്ല-’ അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ ആരോപണം സ്ഥാപിത താല്‍പര്യങ്ങളോടെയുള്ളതാണെന്നും ഇത് ഇന്ത്യയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും  ബായപ്പു പറഞ്ഞു.

RELATED STORIES

Share it
Top