ജമ്മുകശ്മീര്‍: അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നഗരസഭകളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. നാല് ഘട്ടങ്ങളിലായായിരുന്നു സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 132 നഗരസഭാ വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ജമ്മുകശ്മീരിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതിനാല്‍ 37 വാര്‍ഡുകളില്‍ മാത്രമായിരുന്നു ഇന്നലെ പോളിങ്.
കനത്ത സുരക്ഷയാണ് വോട്ടിങ് കേന്ദ്രങ്ങളിലൊരുക്കിയിരുനന്ത്. രാവിലെ ആറിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലുമണിവരെ നീണ്ടു. 156 സ്ഥാനാര്‍ഥികളായിരുന്നു നാലാംഘട്ടത്തില്‍ മല്‍സരരംഗത്തുണ്ടായിരുന്നത്.

RELATED STORIES

Share it
Top