ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കെ ടി ജലീല്‍

പൊന്നാനി: ജമാഅത്തെ ഇസ്‌ലാമിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ ടി ജലീല്‍. “കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നവരോട് സവിനയം’ എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം. കടലില്‍ പുല്‍പ്പായയിട്ട് നമസ്‌കരിച്ചാലും മുസ്‌ലിം സമുദായം വെല്‍ഫെയര്‍ പാര്‍ട്ടിയെ വിശ്വസിക്കില്ല. അതുകൊണ്ടുതന്നെയാണ് മുസ്‌ലിം സാന്ദ്രീകൃത മേഖലകളില്‍ അവര്‍ തോറ്റു തുന്നംപാടുന്നത്. കേരളത്തിലെ മത-സമുദായ-രാഷ്ട്രീയ സംഘടനകളുടെ വളര്‍ച്ച പരിശോധിച്ചാല്‍ ഏറ്റവും ശുഷ്‌കമായി വളര്‍ന്ന പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന് ജലീല്‍ പറഞ്ഞു. പരസ്യ മാനിയയില്‍ മോദിയെ പോലും തോല്‍പിക്കും ജമാഅത്തെ ഇസ്‌ലാമിയുടെ പഞ്ചപാവങ്ങള്‍. ഇക്കഴിഞ്ഞ പ്രളയകാലത്തും അവരത് തെളിയിച്ചുവെന്നും മരണമുഖത്തു പോലും വിഭാഗീയ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ വിശ്വാസം തലയ്ക്കു പിടിച്ചവര്‍ക്കേ കഴിയൂവെന്നും ജലീല്‍ വിമര്‍ശിച്ചു.

RELATED STORIES

Share it
Top