ജപ്പാന്‍ നായകന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചുടോകിയോ: പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പൊരുതിത്തോറ്റതിന് പിന്നാലെ ജാപ്പനീസ് ഫുട്‌ബോള്‍ നായകനും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുമായ മകോട്ടോ ഹസീബെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2006 മുതല്‍ ജപ്പാന്‍ ടീമിലിടം കണ്ടെത്തിയ ഹസീബെ ടീമില്‍ അഞ്ച് പരിശീലകരുടെ കീഴില്‍ കളിച്ചിട്ടുണ്ട്. ഇത് താരത്തിന്റെ  മൂന്നാം ലോകകപ്പായിരുന്നു. നേരത്തേ 2010ലും 2014ലും താരം ടീമിന് വേണ്ടി ഇറങ്ങിയിട്ടുണ്ട്. ടീമിന് വേണ്ടി 108 മല്‍സരങ്ങളില്‍ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. നേരത്തേ ടീമിന് തിരിച്ചടിയായി കെയ്‌സുക്കെ ഹോണ്ട ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top