ജപ്പാന്‍ കുടിവെള്ളം ലഭിക്കുന്നില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

അരൂര്‍: ജപ്പാന്‍ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. അരൂര്‍ പഞ്ചായത്ത് 21ാം വാര്‍ഡ് അമ്മനേഴം ക്ഷേത്രത്തിന് വടക്ക് ഭാഗം, ചന്തിരൂര്‍ വെളുത്തുള്ളി റോഡ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ജപ്പാന്‍കുടിവെള്ളം ലഭിക്കുന്നില്ല.
അരൂര്‍ അമ്മനേഴം ക്ഷേത്രത്തിന് വടക്കുവശത്തുള്ള പ്രദേശത്ത് മാത്രം ഇരുപതില്‍ അധികം വീടുകളില്‍ തന്നെ ജപ്പാന്‍ കുടിവെളളം ലഭിച്ചിട്ട് രണ്ട് മാസത്തിലധികമായി.  കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ബന്ധപ്പെട്ട അധികാരികളെ വിവരംഅറിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.ചന്തിരൂര്‍ വെളുത്തുള്ളി റോഡിലെ പല വീടുകളിലും പെപ്പ് തകരാര്‍ മൂലം വെള്ളം ലഭിക്കാതായിട്ട് നാളുകളേറെയായി.  തകരാര്‍ ഏത് പെപ്പിലാണെന്നു  പോലും അധികാരികള്‍ കണ്ടെത്തിട്ടില്ല.
മേഴ്‌സി ഹോസ്പ്പിറ്റലിനു മുന്നിലായി  കുടിവെളളപെപ്പ് പൊട്ടി  കുടിവെള്ളം പാഴായി പോകുന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്.

RELATED STORIES

Share it
Top