ജപ്പാന്‍തീരത്ത് കപ്പല്‍ അപകടം ; ഏഴു യുഎസ് നാവികരെ കാണാതായിടോക്കിയോ: ജപ്പാന്‍ തീരത്തിനടുത്തു വച്ച് യുഎസ് കപ്പല്‍ തകര്‍ന്ന് ഏഴു നാവികസേനാ ഉദ്യോഗസ്ഥരെ കാണാതായതായി റിപോര്‍ട്ട്. ജപ്പാന്‍ നഗരമായ യോങ്കോസുക്കയില്‍ നിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു 80 ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച യുഎസ് നാവികസേനയുടെ യുഎസ്എസ് ഫിറ്റ്ഗര്‍ലാഡ് അപകടത്തില്‍ പെട്ടത്. ജാപ്പനീസ് നഗരങ്ങളായ നഗോയക്കും ടോക്കിയോക്കുമിടയില്‍ സഞ്ചരിച്ചിരുന്ന ഫിലിപ്പീന്‍സ് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണു സൂചന. സംഭവത്തില്‍ പരിക്കേറ്റ ഫിറ്റ്ഗര്‍ലാഡ് കമാന്‍ഡിങ് ഒാഫിസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, കൂട്ടിയിടി സംബന്ധിച്ച വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ല. കപ്പല്‍ ഗതാഗത സംവിധാനങ്ങളിലെ രേഖകള്‍ പ്രകാരം സംഭവസ്ഥലത്തുനിന്ന് ഫിലിപ്പീന്‍സ് ചരക്കുകപ്പല്‍ എസിഎസ് ക്രിസ്റ്റല്‍ അടിയന്തരമായി യുടേണ്‍ എടുത്തതായി വ്യക്തമായിട്ടുണ്ട്. അപകടത്തിന് 25 മിനിറ്റ് മുമ്പായിരുന്നു ഈ റൂട്ട്മാറ്റം. എന്നാല്‍, ഇതിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തെത്തിയ ജപ്പാന്‍ തീരസേനയാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.

RELATED STORIES

Share it
Top