ജപ്പാനില്‍ ഉഷ്ണ തരംഗം: നാല്‍പ്പതിലധികം പേര്‍ മരിച്ചുടോക്കിയോ: ജപ്പാനില്‍ തുടരുന്ന ഉഷ്ണ തരംഗത്തില്‍ 40തിലധികെ പേര്‍ മരണപെട്ടു.ആയിരത്തിലധികം ആളുകള്‍ ചികില്‍സ തേടിയിടുണ്ട്.രാജ്യത്തെ പല ഭാഗങ്ങളിലും താപനില 40.7 ഡിഗ്രിസെല്‍ഷ്യസ് ആയി ഉയര്‍ന്നിരിക്കുകയാണ്.പുരാനത നഗരമായ ക്യോട്ടോയില്‍ ദിവസങ്ങളായി തുടരുന്ന 38 ഡിഗ്രിയില്‍ നിന്നും ഉയര്‍ന്ന താപനില 39.1 ഡിഗ്രി സെല്‍ഷ്യസിലാണ് എത്തി നില്‍ക്കുന്നത്.ഇത് താപനില അളക്കാന്‍ തുടങ്ങിയ കാലം തൊട്ടുള്ള റെക്കോര്‍ഡ് താപനിലയാണെന്ന് അധികൃതര്‍ പറയുന്നു.ആയിരത്തോളം ആളുകള്‍ ചൂട് താങ്ങാനാവാതെയുള്ള സൂര്യാഘാതമേറ്റ് ചികില്‍സയിലാണ്.കഴിഞ്ഞ ആഴ്ച്ചയില്‍ ക്ലാസ് കഴിഞ്ഞ വരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥി മരണപെ്ട്ടതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ മുന്‍കരുതലെടുക്കണമെന്ന് വിദ്യഭ്യാസ വകുപ്പ് ആവശ്യപെട്ടിട്ടുണ്ട്.ഒരു മാസം മുമ്പ് ഉണ്ടായ വെള്ള പൊക്കത്തില്‍ നൂറ് കണക്കിന് ആളുകള്‍ മരണപെട്ടതിന് പിന്നാലെയാണ് ജപ്പാനില്‍ ഇത്തരമൊരു പ്രകൃതി ദുരന്തം കൂടിയുണ്ടാവുന്നത്.ടോകിയോയില്‍ നിലവിലെ താപ നില 34 ഡിഗ്രിസെല്‍ഷ്യസാണ്.

RELATED STORIES

Share it
Top