ജന പ്രതിനിധിയായ തന്നെ റോഡില്‍ തടഞ്ഞ് ആക്രമിക്കാമെന്നത് വ്യാമോഹം വിടി ബല്‍റാം

ആനക്കര: ഏകെജിക്കെതിരെ ഫെയിസ് ബുക്കില്‍ പോസ്റ്ററിട്ടത്തിന്റെ പേരില്‍ എന്നെ തടയാമെന്ന് ആരും കരുതേണ്ടതില്ലന്നു എനിക്ക് കൂട്ടായി തൃത്താലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉണ്ടെന്നും വിടി ബല്‍റാം എംഎല്‍എ പറഞ്ഞു. കാഞ്ഞിരത്താണിയിലെ സംഘര്‍ഷത്തിന് ശേഷം കൂനംമൂച്ചില്‍ പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന പ്രതിനിധിയായി തിരെഞ്ഞടുത്ത ഒരാളെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കാമെന്ന് സിപിഎം കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണ അതിനെ ചെറുക്കാന്‍ തൃത്താലയിലെ ഐക്യ ജനാധിപത്യ പ്രവര്‍ത്തകര്‍ക്ക് ശക്തിയുണ്ടെന്നും അതിന് ഉദാഹരണമാണ് ഞാ ന്‍ കാഞ്ഞിരത്താണിയിലെ പരിപാടിയില്‍ പങ്കെടുത്തതെന്നും വിടി ബല്‍റാം എംഎല്‍എ പറഞ്ഞു. സിപിഎമ്മും പോഷക സംഘടനകളും ചേര്‍ന്ന് കൂട്ടമായി ആക്രമിക്കാമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മാപ്പ് പറയുന്ന വിഷയമില്ലന്നും താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ആലങ്കോലമാക്കാന്‍ പോലിസിന്റെ സഹായത്തോടെ സിപിഎം നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top