ജന നന്‍മയ്ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിക്കണം: നാസറുദ്ദീന്‍ എളമരം

കോട്ടക്കല്‍: ജനനന്‍മയ്ക്ക് മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിക്കുമ്പോഴാണ് ഒരു പ്രദേശത്തിന്റെ സുസ്ഥിര വികസനം സാധ്യമാക്കാന്‍ കഴിയുകയെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. കൊടിയുടെ നിറംനോക്കി മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പകരം ഒരു വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോഴും ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റികൊടുക്കുന്നതില്‍ പിന്നാക്കം നില്‍ക്കുന്നു വെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ടിന്റെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഫണ്ട് ഉപയോഗിച്ചു ഒതുക്കുങ്ങല്‍ പൂക്കുന്നില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്മള പഞ്ചായത്ത് മെമ്പര്‍ എം പി മുസ്തഫ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കോറാട്, പോലുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അഷ്‌റഫ്, എം അബ്്ദുല്‍ റഷീദ്, ഹംസ തലകാപ്പ്, പി അബ്ബാസ്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് മെമ്പര്‍ റുഖിയ നാസര്‍, അലി ഒതുക്കുങ്ങല്‍ സംസാരിച്ചു.

RELATED STORIES

Share it
Top