ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

താനൂര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന പ്രചാരണ ക്യാംപയിന്റെ ഭാഗമായി താനൂര്‍ ഡിവിഷന്‍ റഹ്മത്ത് ഏരിയ കണ്ണന്തളി സഫ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ജന ജാഗ്രത സദസ്സ് പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍ ഉദ്്ഘാടനവും  വിഷയാവതരണവും നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് സി എച്ച് ബഷീര്‍ അധ്യക്ഷത വഹിച്ചു.
താനൂര്‍ മുനിസിപ്പല്‍ കൗണ്‌സിലര്‍ ലാമിഹ് റഹ്മാന്‍, എന്‍ സിദ്ദിക്ക്(പിഡിപി), കെ എന്‍ എസ് തങ്ങള്‍ (മുസ്‌ലിംലീഗ്) കെ ടി യൂസഫ്. ( പൊതുപ്രവര്‍ത്തകന്‍) എം മൊയ്തീന്‍കുട്ടി (എസ്ഡിപിഐ) എന്നിവര്‍ പോപുലര്‍ ഫ്രണ്ടിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ചു. എന്‍ പി ആസിഫ്,  സദഖത്തുല്ല,  ഹാരിസ് സംസാരിച്ചു

RELATED STORIES

Share it
Top