ജന്‍വിജ്ഞാന്‍ വികാസ് യാത്ര സമാപന സമ്മേളനം ഇന്ന്

കാസര്‍കോട്്്: തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 14 ജില്ലകളിലെ 140 പഞ്ചായത്തുകളിലൂടെ 33 ദിവസമായി പര്യടനം നടത്തിയ ജന്‍വിജ്ഞാന്‍ വികാസ് യാത്രയുടെ സമാപന സമ്മേളനം ഇന്ന് രാവിലെ 10ന്് ഡിപിസി ഹാളില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ പിഎന്‍ പണിക്കര്‍ അനുസ്മരണം നടത്തും.
എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. പി പ്രഭാകരന്‍, കാസര്‍കേട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍, സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ വി വി ശ്യാംലാല്‍, കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, കെ വി രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

RELATED STORIES

Share it
Top