ജന്മനാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പ് നല്കി
abdul ali2018-04-03T14:14:35+05:30

ദമ്മാം: നവോദയ ടയോട്ട ഏരിയ കുടുംബവേദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഊഷ്മള യാത്രയയപ്പ് സംഘടിപ്പിച്ചു. നവോദയ കേന്ദ്രസമിതി അംഗം അഷ്റഫ് ആലുവ, ഏരിയ പ്രസിഡന്റ് ഹാമിദ് നൈന, ഖജാഞ്ചി രൈജു, യൂനിറ്റ് സെക്രട്ടറി നരസിംഹന് കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. ചടങ്ങില്‍ ബിജു കുരുവിളയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. കുടുംബവേദി ഏരിയ സെക്രട്ടറി മോഹനന് വെള്ളിനേഴി, വനിതാവേദി കേന്ദ്ര കണ്‍വീനര്‍ സുഷമാ റെജി, കണ്‍വീനര്‍ നജീബ് പുള്ളുപറമ്പില്‍ ആശംസകള്‍ നേര്‍ന്നു.