ജന്മനാട്ടിലെ തീയണയ്ക്കാനാവാത്ത മോദി എങ്ങനെ രാജ്യം ഭരിക്കും: അഅ്‌സംഖാന്‍

ലഖ്‌നോ: ഗുജറാത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് നഗരവികസനമന്ത്രിയുമായ അഅ്‌സംഖാന്‍ രംഗത്ത്. ജന്മനാട്ടിലെ തീയണയ്ക്കാന്‍ കഴിയാത്ത മോദി എങ്ങനെയാണ് രാജ്യം ഭരിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.

Azam-khan23
വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത വ്യക്തിക്ക് നാട് സുഗമമായി ഭരിക്കാനാവില്ല. പട്ടേല്‍ സമുദായക്കാര്‍ ഗുജറാത്തില്‍ നടത്തിയ സമരത്തിനിടെ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പതുപേരാണു മരിച്ചത്. ഗുജറാത്തിലെ തീയണച്ച് മോദി കഴിവു തെളിയിക്കണമെന്നും അഅ്‌സംഖാന്‍ പറഞ്ഞു.
റാംപൂരില്‍ 1,000 കോടി ചെലവില്‍ നിര്‍മിക്കുന്ന മാലിന്യനിര്‍മാര്‍ജനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും തൊഴിലില്ലായ്മ പരിഹരിക്കുമെന്നുമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ മോദിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. ഓരോ പൗരന്‍മാര്‍ക്കും 15 ലക്ഷം രൂപ വീതം കീശയിലെത്തുമെന്നു പറഞ്ഞ മോദി വാഗ്ദാനങ്ങളെല്ലാം വിഴുങ്ങിയിരിക്കുകയാണ്. സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അഅ്‌സംഖാന്‍ പറഞ്ഞു.

RELATED STORIES

Share it
Top